Kodanchery
കോടഞ്ചേരിയിൽ എ. കെ.സി.സി യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നാളെ

കോടഞ്ചേരി: കഴിഞ്ഞ ഒരു മാസമായി കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിൽ കണ്ടപ്പൻഞ്ചാൽ, എന്നീ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാവിലെ റബർ ടാപ്പിംഗിന് ഇറങ്ങുന്ന കൃഷിക്കാരും സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ സാധാരണ ജനങ്ങളും ഭയപ്പാടിലാണ്. എന്നിട്ടും സർക്കാരോ വനം വകുപ്പൊ കാര്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസിന്റെ നേതൃ ത്വത്തിൽ നാളെ (05. 02.2025) വൈകിട്ട് 7 മണിക്ക് കോടഞ്ചേരി അങ്ങാടിയിൽ ഇടവയിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് പന്തം കൊളുത്തി പ്രകടനം നടത്തുന്നു.എല്ലാവരും ഈ പ്രതിഷേധ റാലിയിൽ പങ്കെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.