Kodanchery
ചെമ്പുകടവ് ഗവൺമെന്റ് സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി

കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വാട്ടർ പ്യൂരിഫയർ നൽകി.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി റോട്ടറി പ്രസിഡന്റ് അഡ്വ. ജനിൽ ജോൺ, സെക്രട്ടറി റോഷൻ മാത്യു, ജി.ജി.ആർ എ.ജെ തോമസ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പിള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചാൾസ് തയ്യിൽ, വാസുദേവൻ ഞാറ്റുകാലായിൽ, റോസമ്മ കയത്തുങ്കൽ, സൂസൻ കേഴപ്ലാക്കൽ, വനജ വിജയൻ സ്കൂൾ പ്രധാന അധ്യാപകൻ സുരേഷ് തോമസ്, പിടിഎ പ്രസിഡന്റ് ടോണി പന്തലാടി , എം പി ടി എ പ്രസിഡന്റ് അനു തങ്കച്ചൻ റോട്ടറി മെമ്പർമാർ എന്നിവർ പങ്കെടുത്തു.