Local
ആനക്കാംപൊയിൽ സ്‌കൂൾ വിജയോത്സവം

തിരുവമ്പാടി : ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ ഉപജില്ലാമേളയിലെ വിജയികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. ഉപജില്ലാ കലാമേള, ശാസ്ത്രോത്സവം, സ്കൂൾതല മേളകൾ എന്നിവയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദ്ഘാടനംചെയ്തു. കെ.എ. അബ്ദുറഹ്‌മാൻ അധ്യക്ഷനായി. റംല ചോലക്കൽ, മഞ്ജു ഷിബിൻ, പ്രധാനാധ്യാപിക ടി.പി. സൈനബ, വി.ടി. ജോസ്, സിറിൽ ജോർജ്, കെ.ടി. രേഷ്മ, സുജ അനൂപ് എന്നിവർ സംസാരിച്ചു.