Thiruvambady
പരസ്യബോർഡുകൾ നീക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശം

തിരുവമ്പാടി : കൂടരഞ്ഞിയിൽ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്ന മലയോരഹൈവേയുടെ പരസ്യബോർഡുകൾ നീക്കംചെയ്യാൻ കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശം. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്.
മലയോരഹൈവേയുടെ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായി ബാനറുകളും ഫ്‌ളക്‌സ് ബോർഡുകളുമുണ്ട്. നടപ്പാതകളടക്കം കൈയേറിയാണ് പലയിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഗതാഗതതടസ്സങ്ങൾ സൃഷ്ടിച്ച് റോഡരികിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നത് കർശനമായി വിലക്കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുപ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്നാണിത്.