Mukkam
മുക്കം ഫെസ്റ്റിൽ കലാസന്ധ്യ

മുക്കം : മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന മുക്കം ഫെസ്റ്റിന്റെ ഏഴാംനാളിലെ കലാസന്ധ്യ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനംചെയ്തു.
സ്വാഗതസംഘം വൈസ് ചെയർപേഴ്സൺ ഗീത വിനോദ് അധ്യക്ഷയായി. ബുധനാഴ്ചത്തെ പരിപാടിയുടെ സ്പോൺസർമാരായ കോടഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, വൈസ് പ്രസിഡന്റ് പി.പി. ജോയി എന്നിവർ മുഖ്യാതിഥികളായി.
മുക്കം നഗരസഭാ കൗൺസിലർമാരായ എം.ടി. വേണുഗോപാൽ, എ. കല്യാണിക്കുട്ടി, തിരുവമ്പാടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ രാജു അമ്പലത്തിങ്കൽ, മാധ്യമ പ്രവർത്തകൻ മുക്കം ബാലകൃഷ്ണൻ, ഇ. അരുൺ, പ്രകാശൻ അഗസ്‌ത്യൻമുഴി എന്നിവർ സംസാരിച്ചു. തുടർന്ന് ബാപ്പു വെള്ളിപറമ്പിന്റെ നേതൃത്വത്തിൽ മാപ്പിളപ്പാട്ടും അരങ്ങേറി.