Thiruvambady

മലയോര ഹൈവേയുടെ ആദ്യ റീച്ച് കോടഞ്ചേരി– കക്കാടംപൊയിൽ റോഡ് ഇന്ന് ഉദ്ഘാടനം

തിരുവമ്പാടി : കോഴിക്കോട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യ റീച്ച് കോടഞ്ചേരി– കക്കാടംപൊയിൽ റോഡ് ഇന്ന് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം 48 കോടി ചെലവിൽ നിർമിക്കുന്ന മലപ്പുറം –കോടഞ്ചേരി റീച്ച് മലയോര ഹൈവേയുടെ പ്രവ‍ൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.കിഫ്ബി ധനസഹായത്തോടെ 221.2 കോടി രൂപ ചെലവഴിച്ചാണ് മലയോര ഹൈവേ നിർമിച്ചത്. 34 കിലോമീറ്റർ ദൂരമുള്ള റോഡിൽ 2 പാലങ്ങളും നിർമിച്ചിട്ടുണ്ട്. മലയോര ഹൈവേയിൽ വരുന്ന ആനക്കല്ലുംപാറ – അകമ്പുഴ റീച്ച് ഗ്രാമീണ റോഡായി 6 മീറ്റർ വീതിയിൽ നവീകരിക്കാൻ 26.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് നിർമാണം ആരംഭിച്ചത് 2020 ഓഗസ്റ്റ് 11ന് ആണ്. കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ആയിരുന്നു.ഇന്നു 3ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

Related Articles

Leave a Reply

Back to top button