Thiruvambady

ഫാം ടൂറിസം സെമിനാർ

തിരുവമ്പാടി :കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരംഭിച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, ഓമശ്ശേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളും ചേർന്ന് നടപ്പിലാക്കുന്ന കോഴിക്കോട് അഗ്രോ ഫാം ടൂറിസം- കാഫ്റ്റ് ഫാം ടൂറിസം സംരംഭത്തിന്റെ ഭാഗമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെ കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ
രണ്ട് ദിവസത്തെ ഫാം ടൂറിസം പരിശീലന പരിപാടി നടത്തുന്നു.

2025 ഫെബ്രുവരി 19, 20 തീയതികളിൽ തിരുവമ്പാടിയിൽ വെച്ച് നടത്തുന്ന പരിശീലനത്തിൽ കോഴിക്കോട് ജില്ലയിലെ ഫാം ടൂറിസം പദ്ധതിയിൽ അംഗങ്ങളായവർക്കും ,ഫാം ടൂറിസത്തിലൂടെ അധിക വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്കും , താല്പര്യമുള്ളവർക്കും പങ്കെടുക്കാവുന്നതാണെന്ന്കൊടുവള്ളികൃഷി അസിസ്റ്റന്റ് ഡയരക്ടർ അറിയിച്ചു.

ഫാം ടൂറിസം ,ഹോം സ്റ്റേ & അഗ്രിടൂറിസം നെറ്റ് വർക്ക് , കാർഷിക ടൂറിസം അവസരങ്ങളും സഹകരണവും ,അടിസ്ഥാന അതിഥി മാനേജ്‌മെന്റ് – ആതിഥ്യമര്യാദയും ആശയവിനിമയവും,മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ / ഫാം ഗൈഡഡ് ടൂർ പാക്കേജുകൾ നടത്തിപ്പ് , ഫാം ടൂർ അനുഭവങ്ങൾ പങ്കിടൽ ഡിജിറ്റൽ മാർക്കറ്റിംഗ് സാധ്യത ഉപയോഗപ്പെടുത്തൽ, ഫലപ്രദമായ ഓൺലൈൻ കാർഷിക ടൂറിസം പ്ലാറ്റ്ഫോമുകൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നു.

Related Articles

Leave a Reply

Back to top button