Kozhikode

ജില്ലയിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് എമർജൻസി ട്രാവൽ പാസ്സ് എന്നിവ നിർബന്ധം.

കോഴിക്കോട്: ജില്ലയിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുവാൻ തയ്യാറെടുക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം. യാത്രയ്ക്ക് ആവശ്യമായ എമർജൻസി ട്രാവൽ പാസ്സ് കോവിഡ് 19 ജാഗ്രത വെബ് പോർട്ടലിലുടെ അപേക്ഷിക്കാം.

മെയ് 4 മുതല്‍ സംസ്ഥാനത്തിന് പുറത്തേക്ക് യാത്രചെയ്യുന്നവര്‍ “കോവിഡ് 19 ജാഗ്രത ” എന്ന വെബ് പോര്‍ട്ടലില്‍ നിന്നും “എമര്‍ജന്‍സി ട്രാവല്‍ പാസ്” എടുക്കേണ്ടതാണ് . ഇതിനുള്ള അപേക്ഷയോടെപ്പം കോവി‍ഡ് രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യേണ്ടതാണ്. ഈ സര്‍ട്ടിഫിക്കറ്റ് ചെക്ക്പോസ്റ്റുകളില്‍ കാണിക്കാനായി കൈയ്യില്‍ കരുതേണ്ടതുമാണ്.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ , കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ ,താലൂക്ക് ആശുപത്രികള്‍ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട് . സര്‍ട്ടിഫിക്കറ്റുകള്‍ ഈ ആശുപത്രികളില്‍ നിന്ന് വാങ്ങാവുന്നതാണ് .

Related Articles

Leave a Reply

Back to top button