Mukkam
ഫോട്ടോ അനാച്ഛാദനംചെയ്തു

മുക്കം : മുക്കത്തെ സാംസ്കാരികസംഘടനയായ മാനവത്തിന്റെ സ്ഥാപകാംഗങ്ങളായിരുന്ന എൻ.കെ. ഉമ്മർകോയ, യു.എം. ജലീൽ, കെ.പി. വദൂദ് റഹ്‌മാൻ, സജീവപ്രവർത്തകൻ എം.സി. മുഹമ്മദ് എന്നിവരുടെ ഛായാചിത്രങ്ങൾ അനാച്ഛാദനംചെയ്തു.
വ്യാപാരഭവനിൽ നടന്ന ചടങ്ങ് നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിതാ പ്രദീപ് ഉദ്ഘാടനംചെയ്തു. എഴുത്തുകാരൻ ഹമീദ് ചേന്നമംഗല്ലൂർ ഛായാചിത്രങ്ങൾ അനാച്ഛാദനംചെയ്തു.
മാനവം ചെയർമാൻ ജി. അബ്ദുൽ അക്ബർ അധ്യക്ഷനായി. കൺവീനർ സുബൈർ അത്തൂളി, എം.ടി. അഷ്റഫ്, മലിക് നാലകത്ത്, എ.പി. മുരളീധരൻ, നജീബ് ചേന്ദമംഗല്ലൂർ, ടി.പി. ഫൈസൽ, എൻ.എം. ഹാഷിർ, കെ. പുരുഷോത്തമൻ, എൻ. അബ്ദുൽ സത്താർ, അഹമദ് കുട്ടി, കെ.വി. ജെസി മോൾ തുടങ്ങിയവർ സംസാരിച്ചു.