Mukkam

കെ.പി.എസ്.ടി.എ. പ്രതിഷേധ സംഗമം നടത്തി

മുക്കം: നിയമനാംഗീകാരം ലഭിക്കാതെ അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശപ്രകാരം കെ.പി.എസ്.ടി.എ. മുക്കം ഉപജില്ല കമ്മറ്റി പ്രതിഷേധ സംഗമം നടത്തി. മുക്കം ഉപജില്ലയിൽ നിയമനാംഗീകാരം ലഭിക്കാനുള്ള അധ്യാപകർക്ക് എത്രയും പെട്ടെന്ന് നിയമനം നൽകണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന കമ്മറ്റിയംഗം സുധീർകുമാർ ആവശ്യപ്പെട്ടു.

ഉപജില്ലാ പ്രസിഡൻ്റ് ജോളി ജോസഫ് അധ്യഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോ: സെക്രട്ടറി സിജു പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോ: സെക്രട്ടറി ഷെറീന ബി. വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻ്റ് സിറിൽ ജോർജ് , ഉപജില്ല ട്രഷറർ ബിൻസ് പി ജോൺ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button