നെല്ലിപ്പൊയിൽ വില്ലേജിൽ ഡിജിറ്റൽ റീസർവ്വെ; ക്യാമ്പ് ഓഫീസ് തുറന്നു

കോടഞ്ചേരി: നെല്ലിപ്പൊയിൽ വില്ലേജിൻ്റെ ഡിജിറ്റൽ റീസർവ്വെയ്ക്ക് തുടക്കം കുറിച്ച് ക്യാമ്പ് തുറന്നു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ ഷാജി മുട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് റീസർവ്വെ സൂപ്രണ്ട് ദിലീപ് കുമാർ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർമാരായ ചാൾസ് തയ്യിൽ, റോസമ്മ കയ്യത്തുങ്കൽ , സിസിലി ജേക്കബ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനെ പ്രതിനിധീകരിച്ച് -റെയിഞ്ച് ഓഫീസർ സിനിൽ ,വില്ലേജ് ഓഫീസർ മിനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ജില്ലാ ഐ.ഇ.സി നോഡൽ ഓഫീസർ മുഹമ്മദലി കെ.എം പദ്ധതി വിശദീകരിക്കുകയും ചാർജ്ജ് ഓഫീസർ സുനിൽ.ടി. നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തി ഉദ്ഘാടനം ചാൾസ് തയ്യിൽ നിർവ്വഹിച്ചു. 6 മാസം കൊണ്ട് നെല്ലിപ്പൊയിൽ വില്ലേജിൻ്റെ സർവ്വെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ ഭൂമികൾ കൃത്യമായി സംരക്ഷിക്കപ്പെടുകയും ഓരോ കൈവശക്കാരനും തങ്ങളുടെ ഭൂമിയുടെ വ്യക്തവും കുറ്റമറ്റതുമായ സ്കെച്ചും റിക്കാർഡുകളും ഓൺലൈനായി ലഭ്യമാക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു.