Kodiyathur

താക്കോൽ സ്ഥാനങ്ങളിലെല്ലാം വനിതകൾ തന്നെ; കൊടിയത്തൂരിൽ ഇത്തവണ വനിതാ ദിനം വേറിട്ടതാവും

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, സെക്രട്ടറി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ, കൃഷി ഓഫീസർ തുടങ്ങി ഗ്രാമപഞ്ചായത്തിലെ പ്രധാന സ്ഥാനങ്ങളിലെല്ലാം വനിതകൾ നേതൃത്വം വഹിക്കുന്ന കൊടിയത്തൂരിൽ ഇത്തവണത്തെ വനിത ദിനാചരണവും കളറാകും.ഇതിൻ്റെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് വനിത ദിനമായ മാർച്ച് 8 ന് മുന്നാഴ്ച മുമ്പ് തന്നെ തുടക്കം കുറിക്കുകയും ചെയ്തു.

വനിതകളുടെ തൊഴിലിട സന്ദർശനം, വനിതകൾക്കായി നിയമപഠന ക്ലാസ്, സിഗ്നേച്ചർ ക്യാംപയിൻ, വനിത സംരഭക സംഗമം, പാലിയേറ്റീവ് ഹോം കെയർ, വനിത സൗഹൃദ വേദി സന്ദർശനം, തീം പ്രസൻ്റേഷൻ തുടങ്ങിയ പരിപാടികളാണ് വരും ദിവസങ്ങളിൽ നടക്കുക.
പഞ്ചായത്ത് ജാഗ്രത സമിതിയുടേയും മുക്കം ജനമൈത്രി പോലീസിൻ്റെയും_ നേതൃത്വത്തിൽ വനിതകളുടെ_ തൊഴിലിടസന്ദർശനത്തിന് കഴിഞ്ഞ ദിവസം കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ തുടക്കമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബാബു പൊ ലുങ്കുന്നത്തു, ആയിഷ ചേലപ്പുറത്ത്, മറിയംകുട്ടി ഹസ്സൻ പഞ്ചായത്ത് അംഗങ്ങളായTK അബൂബക്കർ, വി. ഷംലൂലത്ത്, കെ.ജി സീനത്ത്, ICDS ഓഫീസർ ലിസ k, CWF, റസീന ജനമൈത്രി പോലീസ് ഷറഫുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം._

പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെത്തി വനിതകളെ നേരിട്ട് കണ്ട് അവർക്ക് പറയാനുള്ളത് കേട്ടാണ് സംഘം തിരിച്ചു പോവുന്നത്._
_ആസൂത്രണം ചെയ്ത മറ്റു പരിപാടികൾ വരും ദിവസങ്ങളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു അറിയിച്ചു.

Related Articles

Leave a Reply

Back to top button