Kodanchery
പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി

കോടഞ്ചേരി: കഴിഞ്ഞ 15 ദിവസമായി സെക്രട്ടറിയേറ്റു പടിയിൽ ആശവർക്കർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ടൗണിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മണ്ഡലം കോൺഗ്രസ്കമ്മിറ്റി വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് മുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു,
സണ്ണി കാപ്പാട്ടുമല,ബിജൂ ഓത്തിക്കൽ,സജി നിരവത്ത്,ലിസി ചാക്കോ,റെജി തമ്പി കാഞ്ചന ഷാജി, ചിന്ന അശോകൻ, ജോസുകുട്ടി പെരുമ്പള്ളി, ജിജി എലിവാലുങ്കൽ, തങ്കമണി ബാലകൃഷണൻ , ജോസഫ് ആലവേലി ബിബി തിരുമല, വിൽസൺ തറപ്പേൽ ബേബി കളപ്പുര, ജോൺ നെടുങ്ങാട്ട്, ഷിജു കൈതൈകുളം ഭാസ്കരൻ പട്ടരാട് ബിനു പാലത്തറ,ലിലാമ്മ കണ്ടത്തിൽ, സൂസൻ കേഴപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.