Kodanchery

നെല്ലിപ്പോയിൽ സെൻ്റ് തോമസ് എൽ പി സ്കൂൾ വാർഷികാഘോഷം നടന്നു

കോടഞ്ചേരി : 62-ാം വയസ്സിലേക്ക് കടക്കുന്ന നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിൻ്റെ വാർഷികാഘോഷവും പുതിയതായി നിർമ്മിച്ച കിഡ്സ് പാർക്കിന്റെ ഉദ്ഘാടനവും പ്രധാന അധ്യാപികയുടെ യാത്രയയപ്പ് സമ്മേളനവും ‘നിഹാരിക – 25’ പ്രൗഢഗംഭീരമായി നടന്നു.
കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോപ്പറേറ്റ് മാനേജർ പ്രതിനിധി ഫാ. ബേബി ജോൺ അധ്യക്ഷത വഹിച്ചു.

മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മാർ പക്കോമിയോസ് ഉദ്ഘാടനം ചെയ്തു.
കന്നൂട്ടിപ്പാറ ഐ യു എം എൽ സ്കൂൾ പ്രധാന അധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം മുഖ്യ സന്ദേശം നൽകി. റവ.ഫിനഹാസ് റമ്പാൻ അനുഗ്രഹപ്രഭാഷണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഫോട്ടോ അനാച്ഛാദനം നടത്തി. വിരമിക്കുന്ന സ്കൂൾ പ്രധാന അധ്യാപിക വിഎസ് നിർമ്മല മറുപടി പ്രസംഗം നടത്തി .ഫാ. ബിജു വി ജി, ഫാ.അനൂപ് അലക്സാണ്ടർ, വാർഡ് മെമ്പർ റോസമ്മ തോമസ്, കെ എ ഐസക്, വിൽസൺ തറപ്പേൽ, തോമസ് മൂ ല്ലേപ്പറമ്പിൽ, ജിനേഷ് കുര്യൻ, റ്റിജു അധികാരത്തിൽ, അനു മത്തായി, ജനറൽ കൺവീനർ ലാബി ജോർജ് ജോൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.

Related Articles

Leave a Reply

Back to top button