Mukkam

ഡ്രൈവിങ് ടെസ്റ്റ്: പ്രാദേശിക ഗ്രൗണ്ടുകൾ മാറ്റുന്നു; ആർടിഒ ഉത്തരവിറക്കി

മുക്കം : ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകൾ മാറ്റുന്നു. കൊടുവള്ളി ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ ഉത്തരവിറക്കി.അടുത്ത മാസം 3 മുതൽ കൊടുവള്ളിയിലെ തലപ്പെരുമണ്ണയിലുള്ള ഗ്രൗണ്ടിലേക്കാണു മുക്കത്തേത് ഉൾപ്പെടെ ടെസ്റ്റുകൾ നടത്തിയിരുന്ന ഗ്രൗണ്ടുകൾ മാറ്റുന്നത്.മുക്കത്തിനു പുറമേ തിരുവമ്പാടി, താമരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ ഡ്രൈവിങ് ടെസ്റ്റുകളാണ് മാറ്റുന്നത്. കൊടുവള്ളി ജോയിന്റ് ആർടിഒക്ക് കീഴിൽ നടത്തിയിരുന്ന ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളാണ് തലപ്പെരുമണ്ണയിലേക്കു മാറ്റുന്നത്.

കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ നിന്നു ഡ്രൈവിങ് ടെസ്റ്റിന് സൗകര്യപ്രദമായിരുന്നു മുക്കത്തേത് ഉൾപ്പെടെയുള്ള ഗ്രൗണ്ടുകൾ.മുക്കത്ത് പുതിയ ബസ് സ്റ്റാൻഡിന് മുൻവശത്ത് തന്നെയായിരുന്നു ടെസ്റ്റ് ഗ്രൗണ്ട്.ഉദ്യോഗസ്ഥർക്ക് വിവിധ സ്ഥലങ്ങളിലെ ടെസ്റ്റ് ഗ്രൗണ്ടുകളിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് മൂലമാണ് ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കുന്നതെന്നാണു പറയുന്നത്.

Related Articles

Leave a Reply

Back to top button