Karassery
റോഡിൽപലഭാഗത്തും വെള്ളക്കെട്ട്: ഓടയും പണിയണ്ടേ

കാരശ്ശേരി : റോഡ് ആധുനികരീതിയിൽ നവീകരിക്കുകയാണ്. പക്ഷേ, വെള്ളപ്പൊക്ക ബാധിതമേഖലയിലൂടെയുള്ള റോഡിന് അനിവാര്യമായ ഓടകളുടെ നിർമാണംമാത്രമില്ല. ശനിയാഴ്ച ഒരു ചെറിയ മഴപെയ്തപ്പോൾത്തന്നെ അയലത്തെ വീടുകളിലേക്കെല്ലാം മഴവെള്ളമെത്തി മുറ്റം ചെളിവെള്ളക്കെട്ടായ സ്ഥിതിയായി.
വേനൽക്കാലത്ത് ഇതാണ് അവസ്ഥയെങ്കിൽ മഴക്കാലത്തെക്കുറിച്ച് ഭയമാണ് തോന്നുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മുക്കംകടവ് പാലംമുതൽ കുമാരനെല്ലൂർ അങ്ങാടിവരെയുള്ള റോഡാണ് ഒരുകോടിരൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്നത്. മഴപെയ്താൽ റോഡിൽപലഭാഗത്തും വെള്ളക്കെട്ടുമുണ്ടാവുന്നതാണ്. വെള്ളം ഒഴുകിപ്പോകാൻ റോഡിൽ ഇരുവശത്തും ഓട നിർമിക്കാതെയാണ് നവീകരണപ്രവൃത്തി നടത്തുന്നത്.