Koodaranji
ഡ്രൈവിങ് ടെസ്റ്റ്: പ്രാദേശിക ഗ്രൗണ്ടുകൾ മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണം യൂത്ത് കോൺഗ്രസ്

കൂടരഞ്ഞി : ഡ്രൈവിങ് ടെസ്റ്റുകൾ കൊടുവള്ളിയിലെ തലപ്പെരുമണ്ണയിലുള്ള ഗ്രൗണ്ടിലേക്ക് മാറ്റി കൊണ്ടുള്ള കൊടുവള്ളി ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ ഉത്തരവ് റദ്ദക്കണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മറ്റി ആവിശ്യപ്പെട്ടു.
മുക്കത്തും തിരുവമ്പാടിയിലും ടെസ്റ്റുകൾ നടത്തിയിരുന്ന ഗ്രൗണ്ടുകൾ മാറ്റുന്നത് മലയോര മേഖലയിൽ നിന്ന് എത്തുന്നവർക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടി കാട്ടി.
ഈ വിഷയത്തിൽ ഗതാഗത മന്ത്രിയും സ്ഥലം MLA യും അടിയന്തര ഇടപെടൽ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി. ഗിൽഗ ജോസ്,വിമൽ കെജോസഫ്,സോബിൻ കൂടരഞ്ഞി,അജിൻ ജോൺ,ആൽവിൻ, ജോസഫ്, സെബാസ്റ്റ്യൻ പൊന്നമ്പയിൽ സംബന്ധിച്ചു .