Thiruvambady
മാതൃകയായി സ്വയംസഹായസംഘം: ഉറുമ്പേൽപ്പടി റോഡ് കോൺക്രീറ്റ് ചെയ്തു

തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ ഉറുമ്പേൽപ്പടി റോഡ് ഗതാഗതയോഗ്യമാക്കി സ്വയം സഹായസംഘം മാതൃകയായി. 30 മീറ്റർ ദൈർഘ്യമുള്ള റോഡാണ് കൂടരഞ്ഞി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്തത്. ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് കുണ്ടുംകുഴിയുമായി കിടക്കുകായിരുന്നു. .
സ്വകാര്യ റോഡായതിനാൽ സർക്കാർ ഫണ്ട് ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംഘം ശ്രമദാനവുമായി രംഗത്തെത്തിയത്. പ്രസിഡന്റ് റോയ് ആക്കേൽ, സെക്രട്ടറി ജിനേഷ് തെക്കനാട്ട്, ജോയ് കിഴക്കേമുറി, പി. രാജൻ, ജോയി കിഴക്കേക്കര, റോയി ഇടശ്ശേരിൽ, പി. ഡി. ജോൺ, സന്തോഷ് കിഴക്കേക്കര, സജി ഇടശ്ശേരിൽ, പി. വിനോദ്, ജിബി കളമ്പുകാട്ട്, സജി മുഖാലയിൽ, പ്രിൻസ് കാര്യപ്പുറം, ബിജു അനിത്തോട്ടത്തിൽ, രവീന്ദ്രൻ പറമ്പാനിക്കാട്ട്, ബിജു കുരുവിള തുടങ്ങിയവർ നേതൃത്വം നൽകി.