ലഹരി വിരുദ്ധ സംസ്ഥാന ദ്വിദിന ക്യാമ്പ് മുക്കത്ത്

മുക്കം :ദൈവത്തിന്റെ സ്വന്തം നാട് ഭ്രാന്താലയമായി സംസ്ഥാനത്താകെ ഗ്രാമങ്ങളിൽ പോലും ലഹരി രാക്ഷസന്മാരുടെ ഏജൻ സികളുടെ ലഹരി വില്പനയും, ഉപഭോഗവും തടയുന്നതിന് ഉദ്യോഗസ്ഥജാലകം ജാഗ്രത പുലർത്തണമെ ന്നും, പഞ്ചായത്ത് വാർഡ്, വീടുകൾ തോറും ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മകൾ രൂപീകരിച്ച് തടയിടണമെന്നും കേരള മദ്യ നിരോധനസമിതി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഏപ്രിൽ. 18.19.തീയതികളിൽ ലഹരിക്കെതിരെ സംസ്ഥാന പഠന ക്യാമ്പ് മുക്കത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ച നേതൃത്വയോഗത്തി ൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്. എ. കെ. മുഹമ്മദ്. അദ്യ ക്ഷതവഹിച്ചു.
മലപ്പുറം ജില്ലാ പ്രസിഡന്റ്. ജബ്ബാർ മൈത്ര. ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന, ജില്ലാ ഭാരവാഹികളായ. കോ ഴ ഞ്ചേരി ദാമോദരൻ., നടുക്കണ്ടി അബൂബക്കർ., ബഷീർ കൊയിലാട്ട്., ഗഫൂർ പൂവ്വ ത്തിക്ക ൽ., ഒ. സി. മുഹമ്മദ് മാസ്റ്റർ., എ. കെ. സിദ്ദിഖ്., കെ. എം. റംല. തുടങ്ങിയവർ സംസാരിച്ചു