Kodanchery
ഉന്നതി സൂപ്പർ ലീഗ് മത്സരങ്ങൾ വട്ടച്ചിറയിൽ നടത്തി

കോടഞ്ചേരി:ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെയും പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വട്ടച്ചിറ കോടഞ്ചേരി സാംസ്കാരിക നിലയത്തിൻ്റെ സമീപത്തെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഉന്നതി സൂപ്പർ ലീഗിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ സമനിലയിലെത്തിയ ഇരു ടീമുകളും ഒടുവിൽ പെനാൽടി ഷൂടൗട്ടിൽ ടീം ബെലിയാരംസ് എഫ്.സി തുഷാരഗിരി എഫ്.സിയെ ഒരു ഗോളിന് പിന്നിലാക്കിക്കൊണ്ട് 6 ഗോളുകൾക്ക് വിജയികളായി.
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും,ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗും കളിക്കാരെ പരിചയപ്പെട്ടു.മികച്ച കളിക്കാരനായി തുഷാരഗിരി എഫ്. സിയിലെ വിമലിനേയും മികച്ച ഗോൾ കീപ്പറായി ബെലിയാരംസ് എഫ്. സിയിലെ മനുവിനേയുംതിരഞ്ഞെടുത്തു.