Pullurampara

പരിസരവാസികൾക്ക് ഭീക്ഷണിയായി പെരുന്തേൻ കൂട്

പുല്ലൂരാംപാറ : മാവിൻചുവട് പെരുന്തേൻ വീടിനോട് ചേർന്ന് ഉള്ള പനയിൽ വന്ന് കൂടി പരിസരവാസികൾക്ക് ഭീക്ഷണിയായി
വയോധികനായ കാഴ്ച്ച പരിമതിയുള്ള കാഞ്ഞിരക്കാട്ട് കുന്നേൽ വക്കച്ചൻ്റെ വീടിനോട് ചേർന്നുള്ള പനയിലാണ്പെരുന്തേന്റെ കൂട് പലപ്പോഴും പരുന്ത് പോലെയുള്ള ജീവികൾ വന്ന് ഇത് ഇളക്കുമ്പോൾ പരിസരത്തുള്ളവർക്ക് ഇതിൻറെ കുത്തേൽക്കുന്നത് പതിവായി രാത്രിയായാൽ ലൈറ്റ് വെട്ടത്തിലേക്ക് വീടിനുള്ളിൽ പ്രവേശിച്ച് ഇതിൻറെ ആക്രമണം നേരിടുന്നു.

അതുകൊണ്ട് പ്രായമായ കാഴ്ച പരിമിതിയുള്ള വക്കച്ചനും കുടുംബത്തിനും വൈകിട്ട് ഏഴുമണിക്ക് മുമ്പ് ലൈറ്റ് ഓഫ് ആക്കി ഇരുട്ടത്തിരിക്കേണ്ട സ്ഥിതിവിശേഷമാണ് ഉള്ളത് ഇതിന് അടിയന്തരമായ പരിഹാരമുണ്ടാകണമെന്ന് പൊതു പ്രവർത്തകനായ ഷിജു ചെമ്പനാനി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button