CharamamThamarassery
ബൈക്ക് തോട്ടിലേക്ക് വീണ് യുവാവ് മരിച്ചു

താമരശ്ശേരി: മാനിപുരം-താമരശ്ശേരി റോഡിൽ അണ്ടോണ പാലത്തിന് താഴേ തോട്ടിലേക്ക് ബൈക്ക് വീണു യുവാവ് മരിച്ചു. പുതുപ്പാടി കൈതപ്പൊയിൽ കളപ്പുരക്കൽ താമസിക്കുന്ന കെ.എം അബൂബക്കർ സിദ്ധീഖിന്റെ മകൻ മുഹമ്മദ് ഇഷാദ് (26) ആണ് മരണപ്പെട്ടത്.
മാനിപുരത്തു നിന്നും വീട്ടിലേക്കുള്ള യാത്രക്കിടെ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.20 അടിയോളം താഴ്ചയുള്ള തോട്ടിൽ നിന്ന് പരിസരവാസികൾ യുവാവിനെ പുറത്തെടുത്ത് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
തലയിലെ പരിക്ക് ഗുരുതരമായതിനാൽ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
മാതാവ്: സൗല. സഹോദരങ്ങൾ: സഫാത്ത്, അഖീൽ.






