Kodanchery
ശ്രേയസ് പുലിക്കയo യൂണിറ്റ് സ്ത്രീ ശക്തീകരണ ബോധവൽക്കരണ ക്ലാസ് നടത്തി

കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് സംഘടിപ്പിച്ച സ്ത്രീ ശക്തികരണ സെമിനാർ മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് ജോസ് ഇടവത്തുപാറ സ്വാഗതം ആശംസിച്ചു
മേഖലാ പ്രോഗ്രാം ഓഫീസർ ലിസി റെജി ആശംസ അറിയിച്ചു. അഡോറേഷൻ കോൺവെന്റ് സിസ്റ്റർ മെൽവിൻ കുട്ടികളുടെ സ്വഭാവ വൈകല്യത്തെക്കുറിച്ചും അമ്മമാർ അറിഞ്ഞിരിക്കേണ്ട പേരെന്റിനെ കുറിച്ചും ക്ലാസ് എടുത്തു ഇന്നത്തെ കാലഘട്ടത്തിൽ കൗൺസിലിംഗ് ആവശ്യമായി വരുന്ന സാഹചര്യങ്ങളും വ്യക്തമാക്കി മേഖലാ ഡയറക്ടർ ഫാ തോമസ് മണ്ണിതോട്ടം സ്ത്രീയുടെ വളർച്ചയിലൂടെ സമൂഹത്തിനുണ്ടാകുന്ന നേട്ടത്തെ കുറിച്ച് കുടുംബത്തിന്റെ പുരോഗതിയെക്കുറിച്ചും ക്ലാസ് എടുത്തു സിഡി ഓ ലിജി സുരേന്ദ്രൻ ഏവർക്കും നന്ദി അർപ്പിച്ചു യൂണിറ്റ് സെക്രട്ടറി ഷിൽബി രാജു കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.