Thiruvambady
ഇലഞ്ഞിക്കൽ ക്ഷേത്രോത്സവം സമാപിച്ചു

തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം സമാപിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സ്വാമി ജ്ഞാനതീർഥ, മേൽശാന്തി എൻ.എസ്. രജീഷ് എന്നിവർ കർമികത്വം വഹിച്ചു.
തിരുവമ്പാടി ശ്രീകൃഷ്ണ മഹാദേവക്ഷേത്രത്തിൽനിന്ന് ആരംഭിച്ച താലപ്പൊലി ഘോഷയാത്രയ്ക്ക് എസ്.എൻ.ഡി.പി. ശാഖ പ്രസിഡന്റ് വി.കെ. സുരേന്ദ്രൻ, സെക്രട്ടറി സി.ജി. ഭാസി, യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ, യൂണിയൻ സെക്രട്ടറി പി.എ. ശ്രീധരൻ, ബാബു കെ. പൈക്കാട്ടിൽ തുടങ്ങിയവർ നേതൃത്വംനൽകി.