Thiruvambady
അൽഫോൻസാ കോളേജ് വാർഷികം

തിരുവമ്പാടി : അൽഫോൻസാ കോളേജ് വാർഷികാഘോഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ടി.ജെ. മാർട്ടിൻ തച്ചിൽ ഉദ്ഘാടനംചെയ്തു. കോളേജ് മാനേജർ ഫാ. സ്‌കറിയ മങ്കര അധ്യക്ഷനായി.
പ്രിൻസിപ്പൽ ഡോ. കെ.വി. ചാക്കോ, അജിൽ മാത്യു, സ്നേഹ ബിനു, എം.സി. സെബാസ്റ്റ്യൻ, ഡോ. പി.എ. മത്തായി, സാനിയമോൾ ചാൾസ്, ഡോ. ജെയിംസ് പോൾ എന്നിവർ സംസാരിച്ചു. കലാപരിപാടികൾ അരങ്ങേറി.