Kodanchery
മംഗലത്ത് വീട്ടിൽ ജാനുവിന് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു

കോടഞ്ചേരി: മാർച്ച് 1 ശനിയാഴ്ച വൈകിട്ട് മുതൽ കാണാതായ ജാനു (79) മംഗലംവീട്ടിലിനു വേണ്ടി തിരച്ചിൽ ഇന്നും നടക്കുന്നു. ഒന്നാം തീയതി വീടിനു പുറകിലുള്ള മലയിലേക്ക് പോയ ജാനു രണ്ടാം തീയതി രാവിലെ തിരിച്ചെത്തുകയും പിന്നീട് കാണാതാവുകയും ആയിരുന്നു.
ഇന്നും നടക്കുന്ന മൂന്നാമത്തെ ദിവസത്തെ തിരച്ചിലിന് പഞ്ചായത്ത് ഭരണസമിതി, എന്റെ മുക്കം സന്നദ്ധ സംഘടന, കെഎൽ 11 ഓഫ് റോഡ് ക്ലബ് അംഗങ്ങൾ , നാട്ടുകാർ, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ പൊട്ടൻകോട് ഭാഗത്ത് മൂന്നു മലയിലും തിരച്ചിൽ നടത്തുന്നു. ഇതുവരെ ആളെ കണ്ടെത്താനായില്ല.