Punnakkal

പുന്നക്കൽ തുരുത്ത് -വട്ടപ്പലംപടി റോഡ് ഉദ്ഘാടനം ചെയ്തു

പുന്നക്കൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പുന്നക്കൽ ഏഴാം വാർഡ് തുരുത്ത് – വട്ടപ്പലംപടി റോഡ് ഗ്രാമപഞ്ചായത്തിൻ്റെ 2024- 25 ലെ മെയിൻ്റസ് ഗ്രാൻ്റ് ഫണ്ട് നാലുലക്ഷം രൂപ മുടക്കി 117 മീറ്റർ റോഡ് ടാറിങ്ങ് പൂർത്തിയായി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നാടമുറിച്ചു പൊതുജനങ്ങൾക്കായി റോഡ് തുറന്നു കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈനി ബെന്നി അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ, മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, ഗ്രാമ പഞ്ചായത്ത് അംഗം ലിസി സണ്ണി, ഓളിക്കൽ ബൂത്ത് പ്രസിഡൻ്റ് അബ്രഹാം വടയാറ്റുകുന്നേൽ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ലിബിൻ ബെൻ തുറുവേലി, ജോജി വട്ടപ്പലത്ത് പ്രസംഗിച്ചു. ജോസ് കിഴക്കയിൽ, അബ്ദു കമ്പളത്ത്, മിനി, ആൻമരിയ വട്ടപ്പലത്ത്, റോസമ്മ കിഴക്കയിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button