Thiruvambady
ആനക്കാംപൊയിൽ സ്‌കൂളിൽ കിഡ്‌സ് പാർക്ക്

തിരുവമ്പാടി : ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ കിഡ്‌സ് പാർക്ക് തുറന്നു. കേരള ഗ്രാമീൺ ബാങ്ക് ശാഖയാണ് കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ ഗ്രൗണ്ടിൽ നിർമിച്ചുനൽകിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു. മഞ്ജു ഷിബിൻ അധ്യക്ഷയായി.
കേരള ഗ്രാമീൺ ബാങ്ക് വയനാട് റീജണൽ മാനേജർ ടി.വി. സുരേന്ദ്രൻ, ബാബു കളത്തൂർ, ബാങ്ക് മാനേജർ ബാബു മുണ്ടക്കനി, ഫിലിപ്പ് പാമ്പാറ, രാജു അമ്പലത്തിങ്കൽ, പ്രധാനാധ്യാപിക ടി.പി. സൈനബ, സജിമോൻ ജോസഫ്, ജോൺസൺ വയലിൽ, വി.ടി. ജോസ്, സിറിൽ ജോർജ്, കെ. ടി. രേഷ്മ എന്നിവർ സംസാരിച്ചു.