എൻ.ഐ.ടി.സി.യിലെ ‘ഏകാസ്വ 25’ സമാപിച്ചു

മുക്കം : രണ്ടുദിവസമായി എൻ.ഐ.ടി.സി.യിൽ നടന്നുവന്ന ‘ഏകാസ്വ 25’ ഇനവേഷൻ മീറ്റ് ആൻഡ് പേറ്റൻറ്‌് എക്സ്പോ സമാപിച്ചു.
എക്സ്പോയുടെ ഭാഗമായി പാനൽ ചർച്ചകൾ, മ്യൂറൽ സംബന്ധമായ പ്രഭാഷണങ്ങൾ, മത്സരാധിഷ്ഠിത പിച്ചിങ് ഇവന്റ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ബിസിനസ് ഫ്രം അക്കാദമിയ, മോണിറ്റൈസിങ് റിസർച്ച് ആൻഡ് പേറ്റന്റ്സ് എന്ന തലക്കെട്ടിൽ നടന്ന പാനൽ ചർച്ചയിൽ എൻ.ഐ.ടി.സി.യിലെ ഐ.എ.സി.ആർ. ഡീൻ ഡോ. എം.കെ. രവിവർമ അധ്യക്ഷനായി. പ്രമുഖ പ്രഭാഷകനും എ.ബി.ഐ. കെ.എ.യു. മേധാവിയുമായ ഡോ. കെ.പി. സുധീറിന്റെ പ്രഭാഷണം ശ്രദ്ധേയമായി.
ബെസ്റ്റ് സ്റ്റുഡന്റ് ഇനവേഷൻ മത്സരത്തിൽ ഹെമറ്റോക്സിലിൻ, ഇയോസീൻ സ്റ്റെയിനിങ് സിസ്റ്റം എന്നിവയെക്കുറിച്ചുള്ള നൂതനപദ്ധതിക്ക് ഒന്നാംസ്ഥാനം ലഭിച്ചു.
റിങ്കു ജോസഫും സംഘവുമാണ് പദ്ധതി അവതരിപ്പിച്ചത്. എഫ്.പി.വി മോർഫിങ് ഡ്രോൺ റോവറിലെ നൂതനപ്രവർത്തനത്തിന് ഉണ്ണി എസ്. കുമാറിനും അതുലിനും രണ്ടാംസ്ഥാനം ലഭിച്ചു. ഐഡിയ പിച്ചിങ് മത്സരത്തിൽ ഹെമറ്റോക്സിലിൻ, ഇയോസിൻ സ്റ്റെയിനിങ് സിസ്റ്റം ഒന്നാംസ്ഥാനം നേടി. ഫസ്റ്റ് പേഴ്സൺ വ്യൂ മോർഫിങ് ഡ്രോൺ റോവർ രണ്ടാംസ്ഥാനം നേടി. കൂടാതെ മികച്ച ഇനവേഷൻ അവാർഡുകൾ ഡൈനാമിക്കിനായുള്ള സെൽഫ്-ഹീലിങ് ഓക്സെറ്റിക് മെറ്റാമെറ്റീരിയൽ-വാസ്കുലർ ഗ്രാഫ്റ്റിങ് ഒന്നാംസ്ഥാനവും നാളികേരത്തിനായുള്ള ഇൻഡസ്ട്രിയൽ സോർട്ടിങ് ആൻഡ് ഗ്രേഡിങ് സിസ്റ്റം രണ്ടാംസ്ഥാനവും മൂന്നാംസ്ഥാനവും നേടി.