Mukkam
എളേടത്തുക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം

മുക്കം : വെണ്ണക്കോട് എളേടത്ത് ഗോശാല കൃഷ്ണക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം മുക്കം നഗരസഭാ ചെയർമാൻ പിടി. ബാബു ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശ്രീകുമാർ നമ്പൂതിരി, വി.കെ. ഭരതൻ, ബാലൻ കരിമ്പനക്കൽ, വസന്തകുമാരി, പ്രഷി സന്തോഷ്, എം.സി. സുനീഷ്, എളേടത്തുകണ്ടിയിൽ ഷിജു എന്നിവർ സംസാരിച്ചു.
ഗണപതിഹോമം, ചുറ്റുവിളക്ക്, ദീപാരാധന, അന്നദാനം, ഗാനമേള, കലാ സാംസ്കാരിക പരിപാടികൾ എന്നിവ ഉത്സവത്തിന്റെ ഭാഗമായി ഉണ്ടാകും. മഹോത്സവം വെള്ളിയാഴ്ച സമാപിക്കും.