Kodanchery
ചൂരമുണ്ട പള്ളിമല റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി:കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ മുതൽ മുടക്കിൽ കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കിയ ചൂരമുണ്ട പള്ളിമല റോഡിന്റെ ഉദ്ഘാടന കർമ്മം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി നിർവഹിച്ചു.
ചടങ്ങിന് ജോഷി ചീരാൻ കുഴി,ഷിനോയ് കോട്ടേപറമ്പിൽ , സാവിത്രി കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി