Thiruvambady

മനുഷ്യനെ കൊല്ലുന്ന മയക്ക്മരുന്നിനെതിരേ വനിതാ വിംഗ്

തിരുവമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജകമണ്ഡലം വനിതാ വിംഗ് വർദ്ധിച്ചുവരുന്ന പ്രത്യേകിച്ച് കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും തടയുവാൻ മുന്നോട്ട് ഇറങ്ങുമെന്ന് വനിതാവിംഗ് ജില്ലാ പ്രസിഡണ്ട് K സരസ്വതി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രഖ്യാപിച്ചു.

വനിതാ വിംഗ്‌ മണ്ഡലം പ്രസിഡണ്ട് സൽമ ഈങ്ങാപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക മുഖ്യപ്രഭാഷണം നടത്തി .രമണി ബാലൻ ,പി പ്രേമൻ , ജിൽസ്പെരിഞ്ചേരി ,അസ്ലം ,അലി അക്ബർ, ആശ ബാലൻ ,സിജിതോമസ് , നജ്മ , സരള രാജപ്പൻ ,ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു .

Related Articles

Leave a Reply

Back to top button