Kodanchery
അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി ഉദ്ഘാടനം

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ ചിപ്പിലിത്തോട്, കരിമ്പിൽ ഉന്നതികളുടെ സമഗ്ര വികസനത്തിനായുള്ള പട്ടികവർഗ വികസനവകുപ്പിന്റെ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷനായി. റോഡുനിർമാണം, വീട് അറ്റകുറ്റപ്പണി, കാവുസംരക്ഷണം, തോടിന്റെ പാർശ്വഭിത്തികെട്ടൽ, വീടുകളുടെ പെയിന്റിങ് തുടങ്ങിയ പ്രവൃത്തികൾ ഉൾപ്പെടുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്. ഒരുകോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
കോഴിക്കോട് കളക്ടർ സ്നേഹിൽകുമാർ സിങ്, വാർഡ് മെമ്പർ റോസിലി മാത്യു, എക്സ്റ്റൻഷൻ ഓഫീസർ നിസാറുദ്ദീൻ, ജില്ലാപഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ഊരുമൂപ്പൻ വേലായുധൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്. സലീഷ് തുടങ്ങിയവർ സംസാരിച്ചു.