Kodanchery

കേന്ദ്ര ഇൻസ്പയർ അവാർഡിൽ കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂളിന് ചരിത്ര നേട്ടം

കോടഞ്ചേരി : 2024-25 വർഷത്തെ ഇൻസ്പയർ അവാർഡിന് കണ്ണോത്ത് സെന്റ് ആന്റണീസ് യു. പി. സ്കൂളിലെ നാല് വിദ്യാർത്ഥികൾ അർഹരായി.
വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനായി ഗവൺമെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2024-25 വർഷത്തെ ഇൻസ്പയർ അവാർഡിന് കണ്ണോത്ത് സെന്റ് ആന്റണീസ് യു. പി. സ്കൂളിലെ അഭിഷേക് പി. വി,മുഹമ്മദ്‌ ജാസിൽ എ. പി, നിയ നൗറിൻ എം. ടി. സി, സഫ ഫാത്തിമ കെ. കെ എന്നീ വിദ്യാർത്ഥികൾ അർഹരായി.

ജില്ലയിലും സംസ്ഥാനത്തും ഏറ്റവും കൂടുതൽ കുട്ടികൾ അവാർഡിന് അർഹരായത് സ്കൂളിന്റെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽ കൂടിയായിരിക്കുകയാണ്. സയൻസിലും ടെക്നോളജിയിലുമുള്ള കുട്ടികളുടെ ആശയങ്ങൾക്ക് സ്കൂൾ തലത്തിൽ തന്നെ പ്രോത്സാഹനം ലഭിക്കുവാൻ ഇത്തരം പദ്ധതികൾ സഹായകമാകുന്നു. സംസ്ഥാന തലത്തിലും രാജ്യാന്തര തലത്തിലും, സമൂഹത്തിനു ഉപകാരമാവുന്ന തങ്ങളുടെ നൂതനമായ ആശയങ്ങളെ കുട്ടികൾക്ക് പ്രദർശിപ്പിക്കുവാനുള്ള അവസരം കൂടിയാണിത്.

കുട്ടികൾ വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകിയത് സ്കൂളിലെ ശാസ്ത്ര അധ്യാപകരായ പ്രിയ തോമസ് , ഇമ്മാനുവൽ തോമസ് എന്നിവരാണ്. 10,000 രൂപയാണ് ഓരോ കുട്ടിക്കും സമ്മാനത്തുകയായി ലഭിക്കുന്നത്. ജില്ലാ സംസ്ഥാന തലത്തിലേക്കുള്ള ഒരുക്കത്തിലാണ് കുട്ടികൾ.

Related Articles

Leave a Reply

Back to top button