ലോക ഗ്ലോക്കോമ വാരാചരണം ; ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു

തിരുവമ്പാടി: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധനാ ക്യാമ്പും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചു നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലതിക വി ആർ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ ദിനാചരണ സന്ദേശം നൽകി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലയ്ക്കൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ, മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ ജെ എസ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഭവില, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജു കെ എസ് , ഒപ്ടോമെട്രിസ്റ്റ് ബിജീഷ് കെ, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , വാർഡ് മെമ്പർമാരായ കെ ഡി ആന്റണി, ഷൗക്കത്തലി കൊല്ലളത്തിൽ, ഷൈനി ബെന്നി, ലിസി സണ്ണി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കോഴിക്കോട് ജനറൽ ആശുപത്രി നേത്രരോഗ വിഭാഗം കൺസൾട്ടന്റ് ഡോ. അബ്ദുൽ റഷീദ് ഗ്ലോക്കോമ വിമുക്ത ലോകത്തിനായി ഒന്നിക്കാം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ലാ അന്ധത നിയന്ത്രണ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പിൽ 114 പേർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ഗ്രീൻ റിബൺ ക്യാമ്പെയിനും,കെ എം സി റ്റി നഴ്സിങ് സ്കൂളിലെ വിദ്യാർത്ഥികളുടെ പോസ്റ്റർ എക്സിബിഷനും സംഘടിപ്പിച്ചു.