Kodanchery

സാമൂഹ്യ തിന്മകൾക്കെതിരെ ഒന്നിക്കുവാൻ ആഹ്വാനമായി യു.സി.എഫ് നേതൃ സംഗമം

കോടഞ്ചേരി: കോടഞ്ചേരി മേഖല യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ക്രൈസ്തവ സഭ വിഭാഗങ്ങളുടെ നേതൃ സംഗമം നടത്തി. വർദ്ധിച്ചുവരുന്ന സാമൂഹ്യ തിന്മകൾക്കെതിരെയും, ക്രിസ്തീയ വിശ്വാസത്തിനെതിരെയുള്ള ആസൂത്രിത കടന്നുകയറ്റങ്ങളിലും സഭാ നേതൃത്വങ്ങൾ ആശങ്ക രേഖപ്പെടുത്തി. സഭയ്ക്കും വിശ്വാസത്തിനും സഭാ സ്ഥാപനങ്ങൾക്കും എതിരെ വിവിധ കോണുകളിൽ നിന്ന് ആസൂത്രിതമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീഷണികളെ ഒരുമിച്ച് നിന്ന് ശക്തമായി നേരിടണമെന്ന് സഭാ നേതൃത്വം ആഹ്വാനം നൽകി.

യുസിഎഫ് കോടഞ്ചേരി മേഖല ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപൻ അഭി. പൗലോസ് മാർ ഐറേനിയോസ് സംഗമം ഉദ്ഘാടനം ചെയ്തു. മലബാർ മലങ്കര ഓർത്തഡോക്സ് സഭ ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മുഖ്യപ്രഭാഷണം നടത്തി. മലബാർ മലങ്കര മാർത്തോമ സിറിയൻ സഭ മെത്രാപ്പോലീത്ത മാത്യു മാർ മക്കാരിയോസ്, കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, യുസിഫ് കോടഞ്ചേരി മേഖലാ പ്രസിഡണ്ട് രാജു ചൊള്ളാമടത്തിൽ
മൈക്കാവ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരി ഫാ. എബി ചിറയിൽ, മൈക്കാവ് യാക്കോബായ സിറിയൻ ചർച്ച് വികാരി ഫാ. ബേസിൽ തമ്പി,എന്നിവർ ആശംസകൾ നേർന്നു. പുലിക്കയം ഇമ്മാനുവൽ മാർത്തോമ പള്ളി വികാരി ഫാ. റിനോ ജോൺ സംഗമത്തിന് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button