Kodanchery

നെല്ലിപ്പൊയിൽ ഹരിത ഗ്രാമം ആയി പ്രഖ്യാപിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിൻ ഉൾപ്പെടുത്തി ടൗണുകളെല്ലാം സൗന്ദര്യവൽക്കരിച്ച് ഹരിത ഗ്രാമങ്ങൾ ആക്കുന്ന പദ്ധതിയുടെ ആദ്യപടിയായി നെല്ലിപ്പോയിൽ അങ്ങാടിയെ ഹരിത ഗ്രാമമായി പ്രഖ്യാപിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ എം ഗൗതമൻ കാസ് ഹരിത ഗ്രാമ പ്രഖ്യാപനം നടത്തി.

നെല്ലിപ്പോയിൽ അങ്ങാടിയുടെ സൗന്ദര്യവൽക്കരണത്തിന് നേതൃത്വം നൽകിയ ഓയിസക്ക ഇൻറർനാഷണൽ ചാപ്റ്റർ നെല്ലിപ്പൊയിൽ, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓട്ടോ ടാക്സി തൊഴിലാളികൾ ചുമട്ടുതൊഴിലാളികൾ, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാർച്ച് 28ന് കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വിവിധ സ്ഥാപനങ്ങൾ ടൗണുകൾ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ എന്നിവ ഹരിത ഡെസ്റ്റിനേഷനുകളായി പ്രഖ്യാപിക്കുന്നതാണ് എന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി മുഖ്യാതിഥിയായി ചടങ്ങിൽ സംബന്ധിച്ചു

വൈസ് പ്രസിഡൻറ് ജമീല അസീസ്, ക്ഷേമകാര്യ ചെയർപേഴ്സൻ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോസമ്മ കയത്തുങ്കൽ, ലീലാമ്മ കണ്ടത്തിൽ, ഷാജി മുട്ടത്ത്, വനജ വിജയൻ, സിസിലി ജേക്കബ്, ബിന്ദു ജോർജ്, റോസിലി മാത്യു, റീന സാബു,
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വിൽസൺ തറപ്പിൽ, തോമസ് മുലേച്ചാലിൽ, ഷാജി പൊരിയത്ത്, ബിജു ഓത്തിക്കൽ സേവിയർ കിഴക്കേകുന്നേൽ , ഷില്ലി സെബാസ്റ്റ്യൻ, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ്, ലാജുവന്തി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related Articles

Leave a Reply

Back to top button