ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് കുടുംബ ശാക്തികരണ സെമിനാർ സംഘടിപ്പിച്ചു

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് സംഘടിപ്പിച്ച കുടുംബ ശാക്തീകരണ സെമിനാർ ഡോ. സിസ്റ്റർ ജീനു ഉദ്ഘാടനം ചെയ്തു യൂണിറ്റ് ഡയറക്ടർ ഫാ. സിജോ പന്തപ്പിള്ളി അധ്യക്ഷം വഹിച്ചു മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി വനിതാദിന സന്ദേശം നൽകി യൂണിറ്റ് പ്രസിഡണ്ട് പി.സി ചാക്കോ സ്വാഗതം ആശംസിച്ചു വാർഡ് മെമ്പർ ഏലിയാമ്മ സെബാസ്റ്റ്യൻ ആശാവർക്കർ തങ്കമണി എന്നിവർ ആശംസ അർപ്പിച്ചു. ശ്രേയസ് കുടുംബാംഗങ്ങളായ ആശാവർക്കർമാരെയും ഹരിത കർമ്മ സേനക്കാരെയും ആദരിച്ചു ശ്രേയസ് പ്രവർത്തക ഗ്രേസി കുട്ടി വർഗീസ് മേഖലാ കോഡിനേറ്റർ ലിസി റെജി എന്നിവരെയും ആദരിച്ചു.
വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ വച്ച് നടത്തിയ ജ്വാല 2k25 ൽ 400 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനവും 200 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ സോളി തോന്നല്ലൂരിന് മൊമെന്റോയും ഗിഫ്റ്റും നൽകി ആദരിച്ചു പ്രസ്തുത ചടങ്ങിൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോക്ടർ സിസ്റ്റർ ജീനുവിനെ ആദരിച്ചു സി ഡി ഓ ഗ്രേസി കുട്ടി വർഗീസ് ഏവർക്കും നന്ദി പറഞ്ഞു.