Kodanchery
പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു

കോടഞ്ചേരി: കൊടുഞ്ചേരി ഗ്രാമ പഞ്ചായത്ത് 3ാം വാർഡ് ചെമ്പുകടവിൽ കെ എസ് ഇ ബി കനാലിനു കുറുകെ കൂർക്കത്തടം പടിയിൽ നിർമ്മിയ്ക്കുന്ന പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു.
വാർഡ് മെമ്പർ വനജ വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാഹാത്മാ ഗാന്ധി ദേശിയ തൊഴിലുറപ്പു പദ്ധതി വിഭാഗം എ.ഇ നിർമ്മല ബസേലിയോസ്, ഓവർസിയർ ഗ്രെയ്സൻ ജോർജ്, സജിന , കെഎസ്ഇബി ഉദ്യോഗസ്ഥർ വിജയൻ ആലമല, മനോജ് , തൊഴിൽ ഉറപ്പു തൊഴിലാളികൾ ‘പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു. പങ്കെടുത്തു.