Pullurampara

പഠനോൽസവം ഉദ്ഘാടനം ചെയ്തു

പുല്ലൂരാംപാറ : പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂളിലെ പഠനോത്സവം ‘ഉണർവ് -2025’ തിരുവമ്പാടി പഞ്ചായത്ത് മെമ്പർ മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ്, പിടിഎ പ്രസിഡന്റ് സിജോയ് മാളോല, എംപിടിഎ പ്രസിഡണ്ട് ജിൻസ് മാത്യു, അധ്യാപക പ്രതിനിധി അനൂപ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

വിദ്യാർത്ഥികൾ തയ്യാറാക്കിയ സംയുക്ത ഡയറി, ക്ലാസ്സ്‌ സപ്ലിമെന്റ് എന്നിവ പ്രകാശനം ചെയ്തു. എൽ.പി. വിഭാഗത്തിൽ ക്ലാസ് അടിസ്ഥാനത്തിലും യുപി വിഭാഗത്തിൽ വിഷയാടിസ്ഥാനത്തിലും സ്റ്റാളുകൾ ക്രമീകരിക്കുകയും പഠനോൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ സർഗാത്മക പ്രകടനങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും മികച്ച നിലവാരം പുലർത്തി.

Related Articles

Leave a Reply

Back to top button