ആദാടിക്കുന്ന് അംബേദ്കർഗ്രാമത്തിന് സ്വപ്നസാഫല്യം

കൊടിയത്തൂർ : ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുന്നതിനായി വർഷങ്ങൾ കാത്തിരുന്ന കൊടിയത്തൂർ പഞ്ചായത്തിലെ ആദാടിക്കുന്ന് അംബേദ്കർ ഗ്രാമവാസികൾക്ക് ഒടുവിൽ സ്വപ്നസാഫല്യമായി. സംസ്ഥാന പട്ടികജാതിവികസന ക്ഷേമവകുപ്പ് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവിൽ നഗറിൽ വികസനപ്രവൃത്തികൾ പൂർത്തീകരിച്ചു.
വീടുകളുടെ അറ്റകുറ്റപ്പണികൾ, സംരക്ഷണഭിത്തികളുടെ നിർമാണം തുടങ്ങി അടിസ്ഥാനസൗകര്യവികസനത്തിനു പുറമേ വിജ്ഞാന-വിനോദ-വിദ്യാഭ്യാസ കാര്യങ്ങൾക്കും സാംസ്കാരിക, ബോധവത്‌കരണാദി പരിപാടി കൾക്കുമൊക്കെ വിപുലമായ സൗകര്യങ്ങളുള്ള ഒരു സാംസ്കാരികനിലയവും നിർമിച്ചു. നവീകരിച്ച അംബേദ്കർ ഗ്രാമം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷയായി. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.പി. ഷാജി, ഫസൽ കൊടിയത്തൂർ, ബാബു പൊലുകുന്നത്ത്, ബിനോയ് ടി. ലൂക്കോസ്, സുനിൽ, ഇ. സീന എന്നിവർ സംസാരിച്ചു.