Kodanchery

നിരന്നപാറ ഉന്നതിയിൽ വളർത്തുനായയുടെ കടിയേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന കുട്ടിക്ക് ഗ്രാമപഞ്ചായത്ത് ധനസഹായം നൽകി

കോടഞ്ചേരി:കഴിഞ്ഞ ദിവസം നിരന്നപാറ ഉന്നതിയിൽ വളർത്തു നായയുടെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നാലുവയസ്സുകാരന്റെ കുടുംബത്തിന് ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിൽ നിന്നും പതിനായിരം രൂപ മെഡിക്കൽ കോളേജിൽ എത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ കുട്ടിയുടെ മാതാവിന് കൈമാറി. വൈസ് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വിൻസെന്റ് വടക്കേമുറി,മിനി സണ്ണി,വാർഡ് മെമ്പർമാരായ ജ്യോതി സന്തോഷ്,റീന ബിജു എന്നിവർ സന്നിഹിതരായിരുന്നു. കുട്ടിയുടെ ചികിത്സാ വിവരങ്ങൾ ഡോക്ടറുമായി അന്വേഷിക്കുകയും എല്ലാവിധ പിന്തുണയും തുടർ ചികിൽസക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇന്ന് രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്തിൽ തെരുവ് നായ ശല്യത്തെക്കുറിച്ചും വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കുന്നതിന് ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്യുന്നതിനും കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മേൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നത് ഉന്നതല യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയുടെ അദ്ധ്യക്ഷയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറി, സെക്രട്ടറി സീനത്ത് കെ, മെമ്പർമാരായ ജ്യോതി സന്തോഷ്,റീന ബിജു മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന കെ, വെറ്റിനറി ഓഫീസർ ഡോ.രവി, ഡോ.ശരത് ജയ, ജോബി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വളർത്തു മൃഗങ്ങൾക്കും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതിന്റെയും ലൈസൻസിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുവാനും മുഴുവൻ ആളുകളെയും നിയമപരിരക്ഷ കൊണ്ടുവരുവാനും തീരുമാനിച്ചു നിലവിൽ 550 മൃഗങ്ങൾക്കാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളത് .

തുടർന്ന് ഉന്നതതല സംഘം കുട്ടിക്ക് കടിയേറ്റ ഉന്നതി സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

Related Articles

Leave a Reply

Back to top button