Thiruvambady
നഷ്ടപരിഹാരം നൽകണം -ആർജെഡി

തിരുവമ്പാടി : പൂവാറൻതോട് തമ്പുരാൻകൊല്ലിയിൽ കാട്ടാന കൃഷിനശിപ്പിച്ച മൂലേചാലിൽ ജോർഡി എന്ന കർഷകന് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ പി.എം. തോമസ്, വിൽസൻ പുല്ലുവേലിൽ, ജോൺസൺ കുളത്തുങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, പി. അബ്ദുറഹ്‌മാൻ, ജോളി പൊന്നംവരിക്കയിൽ, മുഹമ്മദ്കുട്ടി പുളിക്കൽ, ബിജു മുണ്ടക്കൽ, ജോർജ് പ്ലാക്കാട്ട്, സി.എൽ. മാത്യു, അനീഷ് കൊല്ലിയിൽ, ജോബി മൈലാടിയിൽ എന്നിവർ സംസാരിച്ചു.