Thiruvambady
പുല്ലൂരാംപാറ സ്കൂൾ പഠനോത്സവം

തിരുവമ്പാടി : പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് യുപി സ്കൂൾ പഠനോത്സവം ഗ്രാമപ്പഞ്ചായത്തംഗം മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷനായി.
പ്രധാനാധ്യാപകൻ സിബി കുര്യാക്കോസ്, ജോളി ജോസഫ് ഉണ്ണ്യേപ്പിള്ളി, സിജോ മാളോല, ജിൻസ് മാത്യു, അനൂപ് ജോസഫ്, റോഷിയ ജോസഫ് എന്നിവർ സംസാരിച്ചു.