Mukkam
പട്ടയ അസംബ്ലി വ്യാഴാഴ്ച

മുക്കം : എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും പട്ടയം, സേവനങ്ങളെല്ലാം സ്മാർട്ട് എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനസർക്കാർ റവന്യുവകുപ്പ് നടത്തുന്ന തിരുവമ്പാടി നിയോജകമണ്ഡലം പട്ടയ അസംബ്ലി വ്യാഴാഴ്ച മുക്കത്തുനടക്കും. രാവിലെ 10 മണിമുതൽ മുക്കം വ്യാപാരഭവനിലാണ് പട്ടയ അസംബ്ലി. മണ്ഡലത്തിലെ എല്ലാ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും അസംബ്ലിയിൽ പങ്കെടുക്കും.
പരിഹരിക്കപ്പെടാത്തതോ അപേക്ഷനൽകാത്തതോ ആയ പട്ടയവിഷയങ്ങളാണ് പരിഗണിക്കുക. ഇതിനകം പട്ടയ ഡാഷ്‌ബോർഡിൽ ഉൾപ്പെട്ട പുതുപ്പാടി പഞ്ചായത്തിലെ ഭൂമിപ്രശ്നങ്ങൾ, ചെറുപ്ലാട് വനഭൂമി പട്ടയം, മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടംനിവാസികളുടെ പട്ടയപ്രശ്നം എന്നിവ അവതരിപ്പിക്കേണ്ടതില്ല.നാലുസെന്റ് കോളനികൾ, പുറമ്പോക്ക് നിവാസികൾ, ദേവസ്വംഭൂമി നിവാസികൾ മുതലായവരുടെ പേരുവിവരം, മേൽവിലാസം ഫോൺനമ്പർ എന്നിവ ശേഖരിച്ചാണ് അസംബ്ലിയിൽ അവതരിപ്പിക്കേണ്ടത്.