Mukkam
ദ്വിദിന നൃത്തശാല ക്യാമ്പ് തുടങ്ങി

മുക്കം : നഗരസഭയുടെ സമഗ്ര-നൂതന വിദ്യാഭ്യാസത്തിന്റെ ഭാഗമായി മുക്കം ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന നൃത്തശാല ക്യാമ്പിന് തുടക്കമായി.
നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ അധ്യക്ഷനായി. നൃത്താധ്യാപിക ആർഎൽവി ശാരിക ക്ലാസുകൾക്ക് നേതൃത്വംനൽകി. വിവിധ സ്കൂളുകളിൽനിന്നുള്ള നൂറിലധികം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
വാർഡ് കൗൺസിലർ അശ്വതി സനൂജ്, പ്രിൻസിപ്പൽ സി.പി. ജംഷീന, പ്രധാനാധ്യാപകൻ സി.എം. മനോജ്, പി.ടി.എ. പ്രസിഡൻറ് കെ.പി. സുരേഷ് എന്നിവർ സംസാരിച്ചു.