Kodiyathur
തെഞ്ചീരിപ്പറമ്പ്, പൂഴിമല, മുത്തോട് ദേശത്തുകാരുടെ റോഡെന്ന സ്വപ്നം പൂവണിഞ്ഞു

കൊടിയത്തൂർ : സഞ്ചാരയോഗ്യമായ വഴികളില്ലാത്തതുമൂലം ദുരിതമനുഭവിച്ചുവന്ന ഗ്രാമവാസികൾക്ക് ഒടുവിൽ ആശ്വാസം. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ഏഴാംവാർഡിൽപ്പെട്ട തെഞ്ചീരിപ്പറമ്പ്, പൂഴിമല, മുത്തോട് ദേശത്തുകാരുടെ റോഡെന്ന സ്വപ്നമാണ് യാഥാർഥ്യമായത്. 2023-2024, 2024-2025 വാർഷികപദ്ധതികളിൽ ഉൾപ്പെടുത്തി ഗ്രാമപ്പഞ്ചായത്ത് തെഞ്ചീരിപ്പറമ്പ്-അങ്കണവാടി റോഡ്, മുത്തോട്-പൂഴിമല റോഡ്, തെഞ്ചീരിപ്പറമ്പ്-പൈപ്പ് ലൈൻ റോഡ് എന്നിവ പ്രവൃത്തി പൂർത്തിയാക്കി തുറന്നുകൊടുത്തു.
മൂന്ന് റോഡുകൾ യാഥാർഥ്യമായതോടെ പ്രദേശങ്ങളിലെ ഒട്ടേറെ കുടുംബങ്ങളുടെ യാത്രാദുരിതത്തിനും അറുതിയായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കരീംപഴങ്കൽ അധ്യക്ഷനായി. ഫസൽ കൊടിയത്തൂർ, കെ.പി. സൂഫിയാൻ തുടങ്ങിയവർ സംസാരിച്ചു.