Koodaranji

കക്കാടംപൊയിൽ ഗവ. സ്കൂളിന് പുതിയകെട്ടിടമുയരുന്നു

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കക്കാടംപൊയിൽ ഗവ. എൽപി സ്കൂളിൽ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പ് പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവിൽ പുതിയകെട്ടിടം പണിയുന്നു. നിർമാണോദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി.

ടി. ദീപ്തി, മേരി തങ്കച്ചൻ, വി.എസ്. രവീന്ദ്രൻ, ജെറീന റോയി, റോസിലി ജോസ്, പി.ജെ. ഷാജി, സിജോ മുല്ലൂർ തടത്തിൽ, അനിത വട്ടപ്പാറ, ഒ.എ. സോമൻ, സിബി പീറ്റർ, സോളമൻ മഴുവഞ്ചേരി, ബേബി പാവക്കൽ, ഉബൈബ, സീന ബിജു, പ്രധാനാധ്യാപകൻ കെ. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്തുതല പഠനോത്സവവും ഇതോടൊപ്പം നടന്നു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

Related Articles

Leave a Reply

Back to top button