Mukkam
മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് കട്ടിൽ നൽകി

മുക്കം : മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണംചെയ്തു. ആദ്യഘട്ടത്തിൽ 54 പട്ടികജാതി ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണംചെയ്തത്. 6.5 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിലൂടെ 160 വയോജനങ്ങൾക്കാണ് കട്ടിൽ വിതരണംചെയ്യുന്നത്. കട്ടിൽവിതരണം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു.
വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നി അധ്യക്ഷനായി. കൗൺസിലർമാരായ ജോഷില സന്തോഷ്, വസന്തകുമാരി, കെ. ബിന്ദു, ബിന്നി മനോജ്, ഐസിഡിഎസ് സൂപ്പർവൈസർ ടി. റീജ എന്നിവർ സംസാരിച്ചു.