Karassery
പാറത്തോട് പള്ളിത്തിരുനാൾ സമാപിച്ചു

കാരശ്ശേരി : പാറത്തോട് സെയ്ൻറ് ജോസഫ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും ഒൻപതുദിവസം നീണ്ടുനിന്ന തിരുനാൾ ആഘോഷം സമാപിച്ചു. സമാപനദിവസം തിരുവമ്പാടി അൽഫോൻസാ കോളേജ് മാനേജർ ഫാദർ മനോജ് കൊല്ലംപറമ്പിൽ തിരുനാൾ കുർബാനയിലും നൊവേനയിലും കാർമികത്വംവഹിച്ചു.
പള്ളിയിൽനിന്ന് പാറത്തോട് അങ്ങാടി കപ്പേളയിലേക്ക് ഭക്തിസാന്ദ്രമായ പ്രദക്ഷിണം, ആകാശവിസ്മയം, ഊട്ടുനേർച്ച തുടങ്ങിയവും നടത്തി. ഫാ. അമൽ പുരയിടത്തിൽ തിരുനാൾസന്ദേശം നൽകി.വികാരി ഫാ. ജയ്സൺ കാരക്കുന്നേൽ, ട്രസ്റ്റിമാരായ ജോളിച്ചൻ വണ്ടനാനി, സണ്ണി കിഴക്കേമുറി, അബ്രാഹാം കൊച്ചുപുര, ജിൽബിൻ ചേന്ദംക്കുളത്ത് എന്നിവർ ആഘോഷത്തിന് നേതൃത്വംനൽകി.